Monday, May 6, 2024
keralaNews

കൊടുങ്ങൂര്‍ ആയില്യംകാവ് നാഗരാജ ക്ഷേത്രത്തില്‍ അഷ്ടമാംഗല്യ പൂജ

കോട്ടയം:കൊടുങ്ങൂര്‍ (വാഴൂര്‍) ആയില്യംകാവ് നാഗരാജാ ക്ഷേത്രത്തിലെ അഷ്ടമാംഗല്യ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി അഷ്ടമാംഗല്യ പൂജ നടക്കും.ക്ഷേത്രം തന്ത്രി തറയില്‍ കുഴിക്കാട്ടില്‍ അഗ്‌നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്തില്‍ ഡിസംബര്‍ 31 (വെള്ളി) മുതല്‍ ജനുവരി 2 ഞായര്‍ മൂന്ന് ദിവസമാണ് അഷ്ടമംഗല്യ പൂജ നടക്കുന്നത്.ഡിസംബര്‍ 31 ന് രാവിലെ 5.30 ന് ത്രികാല പൂജ ശാന്തി ദുര്‍ഗ്ഗ പൂജ.തുടര്‍ന്ന് മഹാഗണപതി ഹോമം,മഹാമൃത്യുജ്ഞയ ഹോമം, മൃത്യുജ്ഞയരുദ്ര പൂജ,ത്രികാല പൂജയിലെ സ്വയം വര ദുര്‍ഗ്ഗ പൂജ,വൈകുന്നേരം 5 ന് അഘോരരുദ്രഹോമം,തൃഷ്ടിപ്പ്‌ഹോമം,യമരാജ ഹോമം,തുടര്‍ന്ന് പതിവ് പൂജകള്‍,ജനുവരി 1 ന് ശനി-രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം, തുടര്‍ന്ന് മഹാസുദര്‍ശന ഹോമം, പരദേവത പൂജ, മഹാസുകൃത ഹോമം, മറ്റ് പൂജകള്‍,വൈകിട്ട് അഞ്ചിന് പ്രതിമാജപം,തുടര്‍ന്ന് ഗണപതി പൂജ,വേദികാശുദ്ധി ക്രിയകള്‍, 6.30 ന് ഭഗവതി സേവ, 7 ന് വാസ്തുബലി, 8 ന് ഉച്ചാടനം,ജനുവരി 2 ഞായര്‍:രാവിലെ 6 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടര്‍ന്ന് തിലഹോമം,മഹാസുകൃത ഹോമം,കലശപൂജയും-കലശാഭിഷേകം ,നാമത്രയ ഹോമം,സായൂജ്യപൂജ,വിളിച്ചു ചൊല്ലി പ്രായിശ്ചത്തവും-അപരാധ ശാന്തി പ്രാര്‍ത്ഥനയും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.