Friday, May 3, 2024
keralaNewspolitics

ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു

കുറഞ്ഞതില്‍ പ്രതിഷേധിച്ച് രാജി വെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. എന്നാല്‍ ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വം രാജി വെച്ചതില്‍ പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്താണ് ലതിക സുഭാഷ് പ്രതിഷേധിച്ചത്. ഇതാദ്യമായാണ് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരാള്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്. അതും തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിന്. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചു.എല്ലാ ജില്ലകളില്‍ നിന്നും വനിതാ സ്ഥനാര്‍ത്ഥി വേണമെന്നാണ് പറഞ്ഞിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് പ്രാതിനിധ്യമില്ല. കുറച്ച് കൂടി സ്ത്രീ പ്രാതിനിധ്യം വേണമെന്നായിരുന്നുവെന്നും ഷമ മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു. ലതികയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ വളരെ ദുഖമുള്ളയാളാണ് താന്നെന്നായിരുന്നു എം.എം. ഹസന്റെ പ്രതികരണം. ഒമ്ബത് സ്ത്രീകളാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചത്. പി.കെ. ജയലക്ഷ്മി-മാനന്തവാടി, കെ.എ. ഷീബ-തരൂര്‍, പത്മജ വേണുഗോപാല്‍-തൃശൂര്‍, പി.ആര്‍. സോന -വൈക്കം, ഷാനിമോള്‍ ഉസ്മാന്‍- അരൂര്‍, അരിത ബാബു- കായംകുളം, രശ്മി ആര്‍- കൊട്ടാരക്കര, ബിന്ദു കൃഷ്ണ- കൊല്ലം, അന്‍സജിത റസല്‍- പാറശാല എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍