Saturday, May 18, 2024
keralaNews

ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂര്‍ ; ഛര്‍ദിയെ തുടര്‍ന്ന് : നാരങ്ങ മണത്തുകൊണ്ടാണു ബിനീഷ് പുറത്തേക്കു വന്നത്.

കഴിഞ്ഞ 5 ദിവസത്തിനിടെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂര്‍. ഇന്നലെ രാവിലെ 8.15ന് വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ ഇഡി സോണല്‍ ഓഫിസിലെത്തിച്ചു. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ 2 നിലകള്‍ നടന്നു കയറേണ്ടിവന്ന ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി.

രാവിലത്തെ ഭക്ഷണത്തിനു ശേഷം മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങളുമെത്തിച്ചു.10 മണിയോടെയാണു ചോദ്യം ചെയ്യല്‍ തുടങ്ങിയത്. 12ന് അവസാനിച്ചു. ഭക്ഷണം കഴിച്ച ശേഷം 12.48ന് ഇഡി ഓഫീസിനു പുറത്തേക്ക്. ഛര്‍ദിയെ തുടര്‍ന്ന് നാരങ്ങ മണത്തുകൊണ്ടാണു ബിനീഷ് പുറത്തേക്കു വന്നത്.കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാക്കാന്‍ ഇഡി ശ്രമം നടത്തി. എന്നാല്‍, നേരിട്ടു ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശം.4.10ന് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലേക്ക്. വീണ്ടും 5 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു കോടതി നടപടി പൂര്‍ത്തിയായത് 5.45ന്. 6 മണിയോടെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.