Thursday, April 25, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ. ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ ഡാം പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് അടുക്കുന്നു. 141.90 ആണ് നിലവില്‍ ജലനിരപ്പ്. റൂള്‍ കര്‍വ് കഴിഞ്ഞ ഇരുപതിന് അവസാനിച്ചതോടെ ഡാമില്‍ 142 അടിയായി ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്‌നാടിന് അവകാശമുണ്ട്. ഇന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി. തമിഴ്‌നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാനും തുടങ്ങി. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. ഇത് മുന്നില്‍കണ്ട് ഇന്നലെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കുറയുകയും തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതും ഈ തീരുമാനത്തിന് കാരണമായി.