Thursday, May 16, 2024
keralaLocal NewsNews

സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ  സ്വർണ്ണ മെഡൽ ;  രേവതി ഇനി 14ന് ഡൽഹിയിൽ

 എരുമേലി: തൻ്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും യോഗയിൽ അർപ്പിച്ച് സ്വർണമെഡലും – അംഗീകാരങ്ങളുമായി മുന്നേറുകയാണ്  പത്താം ക്ലാസ് വിദ്യാർത്ഥിയായ രേവതി.എരുമേലി ചെമ്പകപ്പാറ  കൊച്ചുതുണ്ടിയിൽ രാജേഷ് / രാജി ദമ്പതികളുടെ മൂത്ത മകൾ രേവതിയാണ്  യോഗയിലെ  സ്വർണ നേട്ടത്തോടെ നാടിന് അഭിമാനമായി തീർന്നിരിക്കുന്നത് .കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് മത്സരത്തിലാണ് രേവതിക്ക്  സ്വർണ്ണ മെഡൽ ലഭിച്ചത്. ശരീരത്തിന്റെ മെയ്‌വഴക്കത്തിന് യോഗയിലൂടെ ലഭിച്ച അംഗീകാരം രേവതിയെ ഡൽഹിയിൽ നടക്കുന്ന ദേശീയ  യോഗ മത്സരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോൾ.14 ന് ഡൽഹിയിൽ നടക്കുന്ന  മത്സരത്തിലും രേവതി പങ്കെടുക്കും. പരിമിതിക്കുള്ളിൽ നിന്നും  പഠനത്തിൽ മികച്ച മികവു പുലർത്തിയ രേവതി യോഗയിലും തന്റെ  കഴിവ് തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവർഷമായി നടത്തുന്ന നിരന്തരമായ പരിശീലനമാണ് രേവതിയെ യോഗയുടെ സ്വർണമെഡൽ എത്തിച്ചിരിക്കുന്നത് എരുമേലി മണിപ്പുഴ വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ രേവതിയെ റെജി ടീച്ചറാണ് യോഗ അഭ്യസിപ്പിക്കുന്നത്.രാഹുൽ  സഹോദരനുമാണ്.