Sunday, May 5, 2024
keralaNews

രണ്ട് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് കോണ്‍ഗ്രസ് യോഗം ചര്‍ച്ച ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യതു.അച്ചടക്കനടപടിയുമായി കോഴിക്കോട് ഡിസിസി. ജി.സി.പ്രശാന്ത്കുമാര്‍, രാജീവന്‍ തിരുവച്ചിറ എന്നിവരെ സസ്‌പെന്‍ഡു ചെയ്തു.  സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യാനും തീരുമാനിച്ചു. ഡിസിസി മുന്‍ പ്രസിഡന്റ് യു.രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം അറിയിച്ചു.
കെപിസിസി നിര്‍ദേശ പ്രകാരം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന്‍ ഇരകളുടെ മൊഴിയെടുത്തിരുന്നു.