Sunday, May 5, 2024
keralaNewspolitics

കെ റെയില്‍ പദ്ധതിക്കെതിരെ കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്ററുകള്‍

കോഴിക്കോട് : കെ റെയില്‍ പദ്ധതിക്കെതിരെ കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്റ്റ്ററുകള്‍. കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

കെ റെയിലിനെതിരെ ജനങ്ങള്‍ സമരം ചെയ്യണമെന്നാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.മട്ടക്കുന്നിലെ കടകളിലും ബസ് സ്റ്റോപ്പിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ പദ്ധതിയാണ് കെ റെയില്‍ എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. സായുധ സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കണമെന്നും എഴുതിയിട്ടുണ്ട്. എല്ലാ പോസ്റ്ററിനും താഴെ ‘സിപിഐ മാവോയിസ്റ്റ്’ എന്നും കുറിച്ചിട്ടുണ്ട്.