Monday, April 29, 2024
keralaNews

നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.

കൊച്ചി :ബൈപ്പാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വെന്റിലേറ്റര്‍ സംവിധാനം മാറ്റിയാണ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹൃദയധമനികളില്‍ തടസം ശ്രദ്ധയില്‍ പെട്ടതോടെയാണ് ചികിത്സയ്ക്കു നിര്‍ദേശമുണ്ടായത്. ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താല്‍പര്യക്കുറവ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് ഇവര്‍ പറയുന്നു.തുടര്‍ന്നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. മരുന്നുകളോടു പ്രതികരിക്കുന്നതിനാല്‍ ശ്രീനിവാസന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ ശ്രീനിവാസന്റെ 66ാം ജന്‍മദിനമായിരുന്നു.