Sunday, May 12, 2024
keralaNews

ഒരുമാസം നീളുന്ന റമദാന്‍ വ്രതാരംഭം ഇന്ന് മുതല്‍

തിരുവനന്തപുരം: മലപ്പുറം പരപ്പനങ്ങാടിയിലും – കന്യാകുമാരിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ കേരളത്തിലും , ഉത്തരേന്ത്യയിലും റമദാന്‍ വ്രതാരംഭം തുടങ്ങാന്‍ തീരുമാനമായത്.

ഒരുമാസം നീളുന്ന വ്രതത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനാ സൗകര്യങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിച്ചുണ്ട്.

കന്യാകുമാരി പുതുപ്പേട്ടയിലാണ് മാസപ്പിറവി ആദ്യം ദ്യശ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്രതാരംഭം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ശേഷമാണ് മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറവി കണ്ടത്.

ഇതോടെ കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.


വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരെ സേവിക്കാന്‍ ഈ പുണ്യമാസം ജനങ്ങളെ പ്രചോദിപ്പിക്കട്ടെയെന്നും സമൂഹത്തില്‍ ശാന്തിയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം പടരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.