Friday, May 3, 2024
keralaNewsUncategorized

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: വ്യാജ നമ്പറുള്ള ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തേക്കുംമൂട് വഞ്ചിയൂര്‍ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസില്‍ റിനോ ഫ്രാന്‍സിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കല്‍, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സി.സി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വ്യാജ നമ്പറുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികള്‍ അടുത്ത മോഷണം നടത്തുന്നത്. പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികള്‍ പൊട്ടിച്ചത്. ശ്രീകാര്യം ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, എസ്.ഐമാരായ ബിനോദ് കുമാര്‍, എം. പ്രശാന്ത്, സി.പി.ഒമാരായ വിനീത്, സന്ദീപ്, പ്രശാന്ത്, ബിനു, ഷെര്‍ഷ ഖാന്‍, വിനോദ്, ദീപു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.