Monday, May 6, 2024
keralaNews

 കെ.കെ.രമയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു ;പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍

അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. ഇത് കേരളം കണ്ട ഏറ്റവും ഹീനകരമായ ദുരഭിമാന കുറ്റകൃത്യമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച കെ.കെ.രമ പറഞ്ഞു. ഭരണകക്ഷിയുടെ ഉന്നത നേതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒപ്പം നിന്നു. ഞാന്‍ തോറ്റുപോയെന്ന് പി.കെ.ശ്രീമതി പോലും പറഞ്ഞുവെന്നും കെ.കെ.രമ സഭയില്‍ ഉന്നയിച്ചു. ആറുമാസം കേസെടുക്കാത്തവരാണ് ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം എന്ന് പറയുന്നത്. ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.കെ.രമ അവശ്യപ്പെട്ടു. അതിനിടെ 1 മിനിറ്റ് സംസാരിച്ചത് മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. ഇതോടെ നിയമസഭയില്‍ ബഹളമായി. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.അതേസമയം ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കി. കോടതി നിര്‍ദേശം അന്തിമമാണ്. ഇപ്പോഴും അത് അനുപമയുടെ കുഞ്ഞാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.