Sunday, May 5, 2024
keralaLocal NewsNews

കാവലിരുന്ന പട്ടിക്ക് വിഷം നൽകി ; വളർത്തു മൃഗങ്ങളെ മോഷ്ടിച്ചതായി പരാതി.

എരുമേലി:  വളർത്തു മൃഗങ്ങൾക്ക് കാവലിരുന്ന പട്ടിക്ക് വിഷം നൽകി കൊന്നശേഷം മൃഗങ്ങളെ മോഷ്ടിച്ചതായി പരാതി.എരുമേലി ലക്ഷംവീട് ഇലവുങ്കൽ അനന്ദുവിന്റെ രണ്ട്  പോത്ത് കിടാങ്ങളാണ്  മോഷണം പോയത്.  കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കൂട്ടിൽ  നിന്നും കാവൽ നിന്ന പട്ടിക്ക് വിഷം നൽകി കൊന്ന ശേഷമാണ്  രണ്ട് പോത്ത് കിടാങ്ങളേയും മോഷ്ടിച്ചു കൊണ്ടു  പോയത്.  കഴിഞ്ഞ ദിവസം കാരിത്തോട് ഭാഗത്തു നിന്നും രണ്ട് ആടുകളും മോഷണം പോയിരുന്നു. മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകി.