Saturday, May 11, 2024
keralaNewsUncategorized

മുണ്ടക്കയത്ത് മ്ലാവിനെ വെടിവെച്ച് കൊന്ന് കടത്താന്‍ ശ്രമിച്ച നാലംഗ വേട്ട സംഘത്തെ പിടികൂടി

മുണ്ടക്കയം : മുണ്ടക്കയം മുറിഞ്ഞപുഴ മേഖലയില്‍ വനത്തില്‍ കയറി മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്താന്‍ ശ്രമിച്ച നാലംഗ വേട്ട സംഘത്തെയാണ് വനപാലകര്‍ കയ്യോടെ പിടികൂടി.                                                                                     

 

 

 

 

 

മുണ്ടക്കയം സ്വദേശികളായ മുറിഞ്ഞപുഴ അടിച്ചിലമാക്കല്‍ ജിന്‍സ് ജോസ് (36 ) , മുറിഞ്ഞപുഴ അടിച്ചിലമാക്കല്‍ ജോസഫ് ആന്റണി (59 ),പെരുവന്താനം അടിച്ചിലമാക്കല്‍ ടോമി മാത്യു (44), കല്ലാര്‍ പാമ്പനാര്‍ തൊമ്മന്‍ പറമ്പില്‍ ഷിബു കെ (41 ) എന്നിവരെയാണ് വനപാലകസംഘം പിടികൂടിയത്. ഇവരില്‍ നിന്നും മ്ലാവിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും – തിരകളും , മ്ലാവ് ഇറച്ചിയും, ഇറച്ചി കടത്താന്‍ ഉപയോഗിച്ച ജീപ്പും പിടികൂടി.                                                                                       

 

 

 

 

എരുമേലി ഫോറസ്റ്റ് റേഞ്ചില്‍ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പോപ്‌സണ്‍ എസ്റ്റേറ്റിലെ മഞ്ജുമല പുതുവല്‍ ഭാഗത്ത് വെച്ചാണ് വേട്ടസംഘം പ്ലാവിനെ വെടിവച്ച് കൊന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വേട്ട സംഘത്തെ പിടികൂടിയത്. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ സുനില്‍ , മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍മാരായ കെ എസ് സുരേഷ് കുമാര്‍ , സാജു എസ് ദേവ് ,വിനോദ്, വാച്ചര്‍ രാമചന്ദ്രന്‍ എന്നിവരുടെ
സംഘമാണ് വേട്ട സംഘത്തെ പിടികൂടിയത്. പിടികൂടിയ നാലങ്ക സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.