Friday, May 3, 2024
keralaNewspolitics

കെടിഡിഎഫ് സി ചെയര്‍മാനെ മാറ്റി: പകരം ചുമതല ബിജു പ്രഭാകറിന്

തിരുവനന്തപുരം : കെടിഡിഎഫ് സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്‌സിയും കെഎസ്ആര്‍ടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം. തന്നെ മാറ്റണമെന്ന് നേരത്തെ താന്‍ തന്നെ ആവശ്യപ്പെട്ടിരുന്നതായി ബി അശോക് പ്രതികരിച്ചു. കെഎസ്ആര്‍ടിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ചുമതല നല്‍കുന്നതാകും ഉചിതമെന്നും അറിയിച്ചിരുന്നുവെന്നും അശോക് വിശദീകരിച്ചു.