Friday, May 3, 2024
keralaNews

റെയ്ഡിനിടെ എക്സൈസ്ഓഫീസറെ  വെട്ടി പരിക്കേല്പിച്ച  പ്രതിപോലീസ് പിടിയിൽ 

എരുമേലി : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എക്സൈസ്ഓഫീസറെ വെട്ടി പരിക്കേല്പിച്ച  പ്രതിപോലീസ് പിടിയിൽ . എരുമേലി എയ്ഞ്ചൽവാലി വേങ്ങത്താനം വീട്ടിൽ അനിൽ തോമസ് ( 43 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 30 നായിരുന്നു  സംഭവം . തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വനാതിർത്ഥിയിലുള്ള അനിലിന്റെ വീട്ടിൽ വ്യാജമദ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ആർ രതീഷ്  ,മാമ്മൻ ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെ മാമൻ ശാമുവലിന്  തലയ്ക്ക് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റത് .
 തുടർന്ന് പ്രതി വനത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു .കേസെടുത്ത പോലീസും , എക്സൈസും, വനപാലകരും സംയുക്തമായി   പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല .
തുടർന്ന്  അനിൽപോകാൻ സാധ്യതയുള്ള താവളങ്ങളിൽ പരിശോധന നടത്തുകയും, ബന്ധുക്കളുടെ വീടുകളിൽ കൂടി  പരിശോധന ശക്തമാക്കുന്നതിനെ ഇന്നലെ ഉച്ചയോടെ പ്രതി എരുമേലി പോലീസിൽ കീഴടങ്ങുകയായിരുന്നു .
ജോലിക്കിടെ  അക്രമിയുടെ വെട്ടേറ്റ മാമൻ ശാമുവലിന്  എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ച റിവാർഡ് ,  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ആർ സുൽഫിക്കർ  ജില്ലാതല കോൺഫറൻസിൽ വച്ച്  മാമ്മൻ ശാമുവലിന്  കൈമാറി. എക്സൈസ് കമ്മീഷണർ ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിക്കുകയും ചെയ്തു.  കേസിൽ  എരുമേലി പോലീസ് എസ് എച്ച്  എ .  ഫിറോസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ  ഔദ്യോഗിക ക്രിത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ , വധശ്രമം, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്തതായും പോലീസ് എസ് എച്ച്  എ . എ . ഫിറോസ് പറഞ്ഞു .