Sunday, April 28, 2024
Local NewsNews

എരുമേലിയില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന

ശബരിമല മുന്നൊരുക്കം

എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് സീസണിന് മുന്നോടിയായി ഇന്ന് വ്യാഴാഴ്ച എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലി പഞ്ചായത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍ കൂള്‍ബാറുകള്‍, മറ്റു ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന വില്‍പ്പനശാലകള്‍ പരിശോധന നടത്തി.       

 

 

 

 

എരുമേലി ടൗണ്‍ കൊരട്ടി, പേരൂര്‍ത്തോട് എന്നിവിടങ്ങളിലെ 62 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സീസണ്‍ മുമ്പായി എല്ലാ സ്ഥാപനങ്ങളിലും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബ്ബന്ധമാക്കിയതായും , കൂടി വെള്ള പരിശോധന കൃത്യമായും നടത്തണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 3 കടകള്‍ക്ക് വിവിധ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ഷാജി കറുകത്ര , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് ശര്‍മ്മ, ജോസ് എല്‍, പ്രതിഭ, ഗോപകുമാര്‍ , ജിതിന്‍ കെ , സജിത് സദാശിവന്‍, പ്രശാന്ത്, ആഷ്‌ന സജി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. തുടര്‍ പരിശോധനകള്‍ ഉണ്ടായിരിക്കുമെന്നും ഒക അറിയിച്ചു.