Sunday, May 5, 2024
keralaNewspolitics

കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ തടി മാര്‍ക്കറ്റിന് സമീപം കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗ്ലാസ് തകര്‍ത്ത കേസില്‍ മൂന്നു
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോണ്‍പുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോണ്‍പുരം മലയക്കുടി ഷംസുദ്ദീന്‍ (35) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകര്‍ത്തത്.

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നല്ലളത്തും കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അരക്കിണര്‍ സ്വദേശികളായ മുഹമ്മദ് ഫാത്തിം, അബ്ദുല്‍ ജാഫര്‍ എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ നല്ലളത്ത് വെച്ചാണ് ഇരുവരും ആക്രമിച്ചത്. കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഇരുവരും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.

(ജില്ല, റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 25, 52, 151
തിരുവനന്തപുരം റൂറല്‍ – 25, 132, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 12, 85, 63
പത്തനംതിട്ട – 15, 111, 2
ആലപ്പുഴ – 15,19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 16,3
എറണാകുളം സിറ്റി – 6, 5, 16
എറണാകുളം റൂറല്‍ – 17, 21, 22
തൃശൂര്‍ സിറ്റി – 10, 18, 14
തൃശൂര്‍ റൂറല്‍ – 9, 10, 10
പാലക്കാട് – 7, 46, 35
മലപ്പുറം – 34, 141, 128
കോഴിക്കോട് സിറ്റി – 18, 26, 21
കോഴിക്കോട് റൂറല്‍ – 8,14, 23
വയനാട് – 5, 114, 19
കണ്ണൂര്‍ സിറ്റി – 26, 31, 101
കണ്ണൂര്‍ റൂറല്‍ – 7, 10, 9
കാസര്‍കോട് – 10, 52, 34