Tuesday, May 14, 2024
keralaNews

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. വൈകിട്ട് നാലിന് ഗവര്‍ണറെ കാണും. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ വികാരാധീനനായാണ് യെദ്യൂരപ്പ സംസാരിച്ചത്. തന്റെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും ദളിതര്‍ക്കും അടക്കം സംസ്ഥാനത്തെ ജനങ്ങള്‍ക്കുമായി പോരാടിയതായി പറഞ്ഞു. ”സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഇനിയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ.

കേന്ദ്ര നേതൃത്വം എന്തു പറഞ്ഞാലും അത് അനുസരിക്കുമെന്ന് യെദ്യൂരപ്പ് വ്യക്തമാക്കിയിരുവന്നു. ദലിത് മുഖ്യമന്ത്രിയെ നിയമിക്കുന്നതില്‍ തനിക്ക് ആശങ്കയില്ല. എന്നാല്‍, ഇതുവരെ നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കാത്തിരുന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും യെദ്യൂരപ്പ് ഇന്നലെ പഞ്ഞു.രണ്ട് മാസം  മുമ്പ്  രാജിവയ്ക്കാന്‍ താന്‍ വാഗ്ദാനം ചെയ്തതായും കേന്ദ്ര നേതൃത്വത്തിന് ആവശ്യമെങ്കില്‍ താന്‍ ഈ സ്ഥാനത്ത് തുടരുമെന്നും അവര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത 10- 15 വര്‍ഷത്തേക്ക് ഞാന്‍ രാവും പകലും ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ.