Thursday, April 25, 2024
indiaNewspolitics

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മാതൃകയില്‍ ബിജെപിക്കെതിരെ ഐക്യം വേണം

പാറ്റ്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യം വേണം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ നിതീഷ് കുമാറും,ലാലു പ്രസാദ് യാദവും,  സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാര്‍ മാതൃകയില്‍ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്.  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവിലാലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേര്‍ത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് റാലിയില്‍ കണ്ടത്.          എന്നാല്‍ റാലിയില്‍ ക്ഷണമുണ്ടായിരുന്നിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ചന്ദ്രശേഖര റാവുവും, മമതയും റാലിക്കെത്തിയില്ല. എന്നാല്‍ എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാര്‍ട്ടികളും എന്‍ഡിഎ വിട്ടതെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ കര്‍ഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയര്‍ത്തി റാലിയില്‍ എന്‍സിപി നേതാവ് ശരത് പവാര്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസന്‍മാരാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു. 2024 ലോകസഭ തെരഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യപ്പെടമെന്ന് ജെഡിയും നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആഹ്വാനം ചെയ്തു.