Friday, May 10, 2024
keralaNews

കാസര്‍കോട് അഞ്ച്  പനിയെ തുടര്‍ന്ന്  വയസുള്ള കുട്ടി മരിച്ചു; സ്രവം നിപ്പ പരിശോധനയ്ക്ക് അയച്ചു

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ നിന്നുള്ള അഞ്ചു വയസുള്ള പെണ്‍കുട്ടി പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. നിപ്പ ലക്ഷണങ്ങളെതുടര്‍ന്ന് തുടര്‍ന്ന് കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ നിരീക്ഷണത്തില്‍. പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ആളുകള്‍ കൂടിയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.കോവിഡ് വാക്‌സിനേഷന്‍ ക്യാംപുകള്‍ മാറ്റി. പനിയും ഛര്‍ദിയും ഉണ്ടായതിനാല്‍ ഇന്നലെ വൈകിട്ടാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നു രാവിലെയോടെ മരിച്ചു.