Monday, May 6, 2024
indiaNews

 വ്യോമസേനയ്ക്ക് സി295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം   

ദില്ലി: വ്യോമസേനക്ക് കരുത്തയി സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും. സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങള്‍ക്കാണ് വിമാനം ഉപകാരപ്പെടുക. സ്പെയിനിലെ സെവിയയില്‍ നടന്ന ചടങ്ങില്‍ ആദ്യ സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എയര്‍ബസ് അധികൃതര്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിക്ക് കൈമാറി.                                                                                                                                             ഈ വിമാനത്തിലായിരിക്കും വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തുക. സൈനിക താവളമായ ഹിന്‍ഡന്‍ വ്യോമത്താവളത്തിലാണ് ആദ്യ സി 295 വിമാനം എത്തിചേരുക. മെയില്‍ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയ വിമാനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.                                                                    1,935 കോടി രൂപയുടെ കരാര്‍ പ്രകാരമുള്ള 56 വിമാനങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പതിനാറ് വിമാനങ്ങള്‍ സപെയ്‌നിലാണ് നിര്‍മ്മിക്കുക. ബാക്കി40 എണ്ണം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്ടോബറില്‍ തറക്കല്ലിട്ട ടാറ്റയുടെ പ്‌ളാന്റില്‍ നിര്‍മ്മിക്കും. ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ സൈനികവിമാനമാണ് സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം. 2026 സെപ്റ്റംബറിലായിരിക്കും വിമാനം സേനയുടെ ഭാഗമാകുക.
1960 മുതലുള്ള ആവ്റോ-748 വിമാനങ്ങള്‍ക്ക് പകരമാണ് വ്യോമസേന പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങള്‍ക്ക് കരുത്തു പകരുന്ന വിമാനം 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കുമെന്നതാണ് സവിശേഷത.