Saturday, May 4, 2024
NewsObituaryworld

കൂട്ടക്കൊല; 9 പാകിസ്താനികളെ വെടിവച്ച് കൊന്നു

ടെഹ്‌റാന്‍: ഇറാനില്‍ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്കുകിഴക്കന്‍ ഇറാന്റെ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്ന പ്രദേശമുള്ളത്. ഇവിടുത്തെ സരവന്‍ ടൗണിനടുത്തായിരുന്നു ആക്രമണം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ട പാകിസ്താനികള്‍ എല്ലാവരും പ്രദേശത്തെ ഓട്ടോ റിപ്പയര്‍ ഷോപ്പിലെ തൊഴിലാളികളായിരുന്നു. വെടിവെപ്പില്‍ മൂന്ന് പാകിസ്താനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പാക് പൗരന്മാരുടെ കൂട്ടക്കൊല ഞെട്ടിപ്പിക്കുന്നതാണെന്ന് ഇറാനിലെ പാക് എംബസി പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇറാന്റെ ഭാഗത്ത് നിന്നുള്ള സഹകരണം ആവശ്യപ്പെടുന്നതായും ടെഹ്റാനിലെ പാക് അംബാസിഡര്‍ അറിയിച്ചു.