Wednesday, May 15, 2024
keralaNewspolitics

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവ ഗുരുതരം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവ ഗുരുതരം. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. കോവിഡിനൊപ്പം കടുത്ത ന്യുമോണിയയും പ്രമേഹവും ആരോഗ്യം വഷളാക്കി.പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്.