Tuesday, May 14, 2024
keralaNews

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ കണ്ണന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ കണ്ണന്‍ ചരിഞ്ഞു. 63 വയസ്സുള്ള കൊമ്പന്‍ മൂന്ന് മാസത്തോളമായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഗുരുവായൂര്‍ ആനയോട്ടം മത്സരത്തില്‍ 9 തവണ ജേതാവായിട്ടുള്ള ആനയാണ് കണ്ണന്‍.  കണ്ണന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനകളുടെ എണ്ണം 40 ചുരുങ്ങി. ആനയുടെ സംസ്‌കാരം നാളെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.