Friday, May 3, 2024
keralaNews

കുട്ടിക്കാനത്ത് വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു.

വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. കൊട്ടാരക്കര – ദിണ്ടുഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിന് സമീപമണ്  അപകടം.  ചെന്നെയില്‍ നിന്ന് ശബരിമലയില്‍ എത്തി മടങ്ങിയ തീര്‍ത്ഥാടകന്‍ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.