Wednesday, May 15, 2024
Local NewsNews

എരുമേലി താവളം ആശുപത്രിക്ക് സമീപം പെരുമ്പാമ്പിനെ പിടികൂടി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി താത്ക്കാലികമായി ആരംഭിച്ച താവളം ആശു പത്രിക്ക് സമീപം പെരുമ്പാമ്പിനെ പിടികൂടി. ദേവസ്വം ബോര്‍ഡിന്റെ വലിയ പാര്‍ക്കിംഗ് മൈതാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് സമീപത്തു വച്ചാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ പിടികൂടിയത് . തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. വനപാലകരെത്തി പെരുമ്പാമ്പിനെ പിടികൂടിയത്.