Wednesday, May 22, 2024
indiaNewsworld

ഇന്ത്യക്കാരെ മനുഷ്യകവചമായി വച്ചിരിക്കുകയാണെന്ന റഷ്യന്‍ വാദം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ യുക്രെയ്ന്‍ സൈന്യം മനുഷ്യകവചമായി വച്ചിരിക്കുകയാണെന്ന റഷ്യന്‍ വാദം തള്ളി ഇന്ത്യ. ഇന്ത്യക്കാരെ രക്ഷിക്കാന്‍                യുക്രെയ്ന്‍ സഹകരിക്കുന്നുണ്ട്. യുക്രെയ്ന്‍ ഇന്ത്യക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തങ്ങളുടെ സൈന്യം തയ്യാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം പോലെ റഷ്യന്‍ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും എംബസി ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും റഷ്യ ആരോപിച്ചു. എന്നാല്‍ റഷ്യയുടെ ആരോപണങ്ങളെ യുക്രെയ്നും തള്ളിക്കളഞ്ഞു. റഷ്യ വ്യാജവാര്‍ത്തകള്‍

പ്രചരിപ്പിക്കുകയാണെന്നും, ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ ആവശ്യമായതെല്ലാം തങ്ങള്‍ ചെയ്യുമെന്നുമാണ് യുക്രെയ്ന്‍ പറഞ്ഞത്. അതേസമയം ഇന്ന് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഖാര്‍കീവ് വിട്ടു. 270 വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ ലിവിവിലേക്ക് തിരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്.