Monday, April 29, 2024
indiakeralaNewsObituary

പുതുതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനിറങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

പാലക്കാട് :വാങ്ങിയ പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനിറങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്ത് അലി- ഫസീല ദമ്പതികളുടെ മകന്‍ ഷാജഹാന്‍ (19) ആണു മരിച്ചത്. ഷാജഹാന്‍ ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുമാണു പത്തൊന്‍പതാം മൈലിനു സമീപം കൂട്ടിയിടിച്ചത്. പാലക്കാട് – കുളപ്പുള്ളി പാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സുഹൃത്തുക്കളെ കണ്ട ശേഷം പാലപ്പുറത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഷാജഹാന്‍. സാരമായ പരുക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. മറ്റൊരു ബൈക്ക് കൂടി ഇതേ അപകടത്തില്‍പ്പെട്ടെങ്കിലും യാത്രക്കാരന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം പാതയോരത്തു പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു ഷാജഹാന്‍. പാലക്കാട്- കുളപ്പുള്ളി പാതയില്‍ ചൊവ്വാഴ്ച രാത്രി പാലപ്പുറത്തു പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ചു തോട്ടക്കര പൂളയ്ക്കാപറമ്പ് സ്വദേശിയായ യുവാവും മരിച്ചിരുന്നു.