Sunday, May 12, 2024
keralaNewspolitics

‘മറ്റുമതങ്ങളെ പോലെ ഒരു വ്യക്തി നിര്‍മ്മിച്ചതല്ല ഹിന്ദുമതം; ശ്രീകുമാരന്‍ തമ്പി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ സ്പീക്കര്‍ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുള്ളത് ഹിന്ദുമതത്തില്‍ മാത്രമല്ലെന്നും എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതമെന്നും ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, അതിനാലാണ് ക്ഷേത്രങ്ങളിലെത്തിയാല്‍ ആദ്യം ഗണപതിയെ വണങ്ങുന്നതെന്നും അദ്ദേഹം കുറിച്ചു. ഗണപതി ഭഗവാനെ അവഹേളിച്ച വിഷയത്തില്‍ ഷംസീറിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ് എന്നതാണ് ശ്രദ്ധേയം. എന്റെ സുഹൃത്ത് റസൂല്‍ പൂക്കുട്ടി മികച്ച ശബ്ദലേഖകനുള്ള ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങുന്നതിന് മുമ്പു പറഞ്ഞ ഒരു വാചകമുണ്ട്. ‘ഞാന്‍ ഓംകാരത്തിന്റെ നാട്ടില്‍ നിന്നാണ് വരുന്നത്.’

പ്രപഞ്ചം ഉണ്ടായത് നാദത്തില്‍ നിന്നാണെന്ന് ഭാരതീയസംസ്‌കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്ഫോടനത്തില്‍ നിന്ന് പ്രപഞ്ചമുണ്ടായി ‘ എന്നാണ്. ( ആകഏ ആഅചഏ ഠഒഋഛഞഥ ). ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്. ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുള്ളത് ഹിന്ദുമതത്തില്‍ മാത്രമല്ല. എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്‌കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. ഭഗവദ്ഗീത മാത്രമല്ല ബൈബിളും ഖുര്‍ആനും മനസ്സിരുത്തി പഠിച്ചിട്ടുള്ളവനാണ് ഞാന്‍. അതുകൊണ്ടാണ് ‘കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ …’ എന്നും ‘ പച്ചയാം മരത്തില്‍ പോലും തീ നിറയ്ക്കും അല്ലാഹു ‘ എന്നും എഴുതാന്‍ എനിക്ക് കഴിയുന്നത്.