Friday, May 3, 2024
keralaNewsUncategorized

കാവ്യയുടെ ആവശ്യം പരിഗണിച്ച് ചോദ്യം ചെയ്യല്‍ ക്രൈം ബ്രാഞ്ച് വീട്ടിലേക്ക് മാറ്റി

കൊച്ചി : യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ വീട്ടില്‍ തന്നെ ചോദ്യം ചെയ്യും.കാവ്യയുടെ ആവശ്യം പരിഗണിച്ച് ചോദ്യം ചെയ്യല്‍ വീട്ടിലേക്ക് മാറ്റി.

ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ച പശ്ചാത്തലത്തില്‍ വീട്ടില്‍ എത്തി ചോദ്യം ചെയ്യാന്‍ സാധിക്കുമോയെന്ന് കാവ്യ ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ ആലുവ പോലീസ് ക്ലബ്ബിലേക്ക് ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. എന്നാല്‍ കാവ്യ അസൗകര്യം അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യല്‍ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാന്‍ കഴിയുമോയെന്ന് കാവ്യ ചോദിച്ചു.

എന്നാല്‍ ഈ ആവശ്യം ആദ്യഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് തള്ളി. കാവ്യയുടെ സൗകര്യത്തിന് പ്രതിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടെന്ന് എഡിജിപിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നാണ് കാവ്യയെ വീട്ടില്‍ തന്നെ എത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത് .എന്നാല്‍ കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കും അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടിന് മുന്നില്‍ അന്വേഷണ സംഘം നോട്ടീസ് പതിച്ചു.

ചോദ്യം ചെയ്യലിനായി നാളെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തുടര്‍ന്നാണ് ഇവരുടെ വീടുകള്‍ക്ക് മുന്‍പില്‍ നോട്ടീസ് പതിച്ചത്.

കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണ കോടതില്‍ ഹര്‍ജി നല്‍കി.