Monday, April 29, 2024
Local NewsNews

കാളകെട്ടി  ശ്രീശിവപാർവ്വതി  ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നാളെ തുടങ്ങും

എരുമേലി: കാളകെട്ടി ശ്രീശിവപാർവ്വതി തലപ്പാറമല ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം നാളെ തുടങ്ങും. ശ്രീശിവനും പാർവ്വതിയും ഒരു പീഠത്തിൽ അമർന്നിരുന്ന്  ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന കാളകെട്ടി ശ്രീശിവപാർവ്വതി തലപ്പാറമല ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം നാളെ തുടക്കമാകുന്നത്.
 ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കാൽനടയായി ശബരിമലയിലേക്ക് എത്തുന്ന പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട ഈ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവമാണ് മെയ് ഒന്നുമുതൽ ആറുവരെ നടക്കുന്നത്.
ദേവപ്രശ്ന വിധിപ്രകാരം ശ്രീശിവപാർവ്വതി  ശ്രീകോവിൽ,  തലപ്പാറമല ക്ഷേത്രം എന്നിവയുടെ  പുനരുദ്ധാരണം നടത്തുന്നത്. ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പറമ്പൂർ ഇല്ലം ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.ക്ഷേത്രം മേൽശാന്തി  ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി മെഴുവഞ്ചേരി ഇല്ലം സഹകാർമികത്വം വഹിക്കും.
മെയ് ഒന്നു മുതൽ അഞ്ചുവരെ പുനപ്രതിഷ്ഠ പൂജാവിധി കർമ്മങ്ങളും, ആറാം തീയതി വെള്ളിയാഴ്ച  രാവിലെ 9.30 നും 10.40 നും  ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് പുനപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതെന്നും ശ്രീശിവഅയ്യപ്പ സഹായ  കാളകെട്ടി ഇഞ്ചിപ്പാറക്കോട്ട ആശ്രമ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിഎസ് പങ്കജാക്ഷൻ,
എ. എസ് സുധീഷ് , ജോയി . സെക്രട്ടറി കെ പി മനോജ്, ഖജാൻജി കെ എസ് സുബിൻ എന്നിവർ പറഞ്ഞു . മെയ് 6 ന് ക്ഷേത്രവിശേഷങ്ങൾ പൂജകൾക്ക് ശേഷം രാവിലെ 9. 30 ന് 10. 40 നും  മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ശ്രീ മഹാദേവന്റേയും ശ്രീപാർവതി ദേവിയുടെയും , തലപ്പാറമലയുടെയും പുനപ്രതിഷ്ഠ ചടങ്ങുകൾ നടക്കും . തുടർന്ന് സോപാനസംഗീതം. മഹാപ്രസാദമൂട്ട് .