Sunday, May 5, 2024
Local NewsNews

എരുമേലി കാളകെട്ടി  ശ്രീശിവപാർവ്വതി  ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മെയ് ഒന്നു മുതൽ ആറുവരെ 

എരുമേലി: കാളകെട്ടി ശ്രീശിവപാർവ്വതി തലപ്പാറമല ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം മെയ് ഒന്നു മുതൽ ആറു വരെ നടക്കും.
ശ്രീഅയ്യപ്പസ്വാമി മഹിഷി നിഗ്രഹം ചെയ്യുന്നത്  ദർശിക്കാനായി കാളയുടെ പുറത്ത്  ശിവനും പാർവ്വതിയും കിരാത രൂപത്തിൽ  കാളകെട്ടി ആശ്രമത്തിലെത്തുകയും, സപീപമുള്ള ആഞ്ഞിലി മരത്തിൽ കാളയെ കെട്ടി ആശ്രമത്തിൽ ധ്യാനമിരുന്നു എന്ന വിശ്വാസമാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട  ശബരിമല പുണ്യ പൂങ്കാവനത്തിലെ   കാളകെട്ടി ശിവപാർവ്വതി ക്ഷേത്രം പ്രസിദ്ധമായി തീരുന്നത്.
ശ്രീശിവനും  പാർവ്വതിയും  സമേതം ഒരു പീഠത്തിൽ അമർന്നിരുന്ന്  ഭക്തജനങ്ങൾക്ക് അനുഗ്രഹം അനുഗ്രഹം ചെയ്യുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കാൽനടയായി ശബരിമലയിലേക്ക് എത്തുന്ന പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട ഈ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം ആണ് മെയ് ഒന്നുമുതൽ ആറുവരെ നടക്കുന്നത്.
ദേവപ്രശ്ന വിധിപ്രകാരം ശ്രീശിവപാർവ്വതി  ശ്രീകോവിൽ,  തലപ്പാറമല ക്ഷേത്രം എന്നിവയുടെ  പുനരുദ്ധാരണം നടത്തുന്നത്. ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പറമ്പൂർ ഇല്ലം ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി  ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി മെഴുവഞ്ചേരി ഇല്ലം സഹകാർമികത്വം വഹിക്കും.
മെയ് ഒന്നു മുതൽ അഞ്ചുവരെ പുനപ്രതിഷ്ഠ പൂജാവിധി കർമ്മങ്ങളും, ആറാം തീയതി വെള്ളിയാഴ്ച  രാവിലെ 9.30 നും 10.40 നും  ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് പുനപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതെന്നും ശ്രീശിവഅയ്യപ്പ സഹായ  കാളകെട്ടി ഇഞ്ചിപ്പാറക്കോട്ട ആശ്രമ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിഎസ് പങ്കജാക്ഷൻ, എ. എസ് സുധീഷ് , ജോയി . സെക്രട്ടറി കെ പി മനോജ്, ഖജാൻജി കെ എസ് സുബിൻ എന്നിവർ പറഞ്ഞു.
മെയ് ഒന്നുമുതൽ ആറുവരെ പുനപ്രതിഷ്ഠ ക്ഷേത്ര ആചാര പൂജാദികർമ്മങ്ങൾ .
മെയ് 6 ന് ക്ഷേത്രവിശേഷങ്ങൾ പൂജകൾക്ക് ശേഷം രാവിലെ 9 30 ന് 10 40 നും  മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ശ്രീ മഹാദേവൻ റെയും ശ്രീ പാർവതി ദേവിയുടെയും തലപ്പാറമല യുടെയും പുനപ്രതിഷ്ഠ ചടങ്ങുകൾ നടക്കും .
 തുടർന്ന് സോപാനസംഗീതം. മഹാപ്രസാദമൂട്ട് .