Tuesday, May 14, 2024
NewsObituaryworld

ഇസ്രായേലില്‍ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 44 മരണം

ഇസ്രായേലില്‍ ജൂത ആഘോഷത്തിനിടയ്ക്ക്  വന്‍ ദുരന്തം; ലാഗ് ബി ഒമര്‍ കൂട്ടയോട്ടത്തില്‍ തിക്കിലും തിരക്കിലും പെട്ട് 44 മരണം, 150 പേര്‍ക്ക് പരിക്ക് . ഇസ്രായേലിലെ ജൂതമത വിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷമായ ലാഗ് ബി ഒമര്‍ ആവസാനിച്ചത് ദുഃഖവാര്‍ത്തയോടെ. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടത്തപ്പെട്ട ആഘോഷത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കാന്‍ എത്തിയത്. രണ്ടാം നൂറ്റാണ്ടിലെ സന്യാസിയായിരുന്ന റാബി ഷിമണ്‍ ബാര്‍ യോചായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ആഘോഷച്ചടങ്ങുകള്‍ നടക്കുന്നത്. മൌണ്ട് മെറോണിലെ സന്യാസിയുടെ ശവകുടീരത്തിനടുത്തുള്ള ആംഫിതിയേറ്ററിലാണ് ആയിരങ്ങള്‍ പങ്കെടുത്ത സംഗീതവും നൃത്തവും നടന്നത്.

ഇതിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ പടിക്കെട്ടിലൂടെ കൂട്ടയോട്ടം നടന്നതിനാല്‍ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരണപ്പെടുകയായിരുന്നു. നൂറ്റമ്ബതുപേര്‍ക്കു പരിക്കുകളുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സന്യാസിയുടെ ശവകുടീരം സ്ഥാപിച്ചിട്ടുള്ളിടത്തേയ്ക്കു 10000 പേര്‍ക്ക് മാത്രമേ പ്രവേശിക്കാനാകൂ. ഈ സ്ഥാനത്താണ് ഒരു ലക്ഷം പേര്‍ തടിച്ചുകൂടിയത്.