Thursday, May 16, 2024
Local NewsNews

എരുമേലിയില്‍ പിന്നെയും കടയില്‍ മോഷണം മോഷ്ടാവ് കടത്തിക്കൊണ്ടുപോയ പോത്തിനെ തിരിഞ്ഞു പിടിച്ച് ഉടമ

എരുമേലി: ടൗണിലെ കടകളിലെ മോഷണ പരമ്പരകള്‍ക്ക് പിന്നാലെ എരുമേലി കെ എസ് ആര്‍ റ്റി സി ജംഗഷനിലെ കടകളിലും മോഷണം. അതും ഒന്നല്ല, രണ്ടു തവണ. എരുമേലി വടക്കേനാത്ത് ചന്ദ്രന്റെ സ്റ്റേഷനറി കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അന്ന് 2000 ത്തോളം രൂപ കവര്‍ന്നു. പിന്നെ തൊട്ടടുത്ത ദിവസം വീണ്ടും കടയില്‍ കയറിയെങ്കിലും ഒന്നും കൊണ്ടുപോയില്ലെന്നും ഉടമ പറഞ്ഞു. എരുമേലി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കടക്ക് മുന്നില്‍ സമീപത്തുള്ള കെ എസ് ആര്‍ റ്റി സിയിലെ ബസുകള്‍ ലൈനായി ഇടുന്നതാണ് മോഷണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബസ് കിടക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് ഒരു ശ്രദ്ധയും ഉണ്ടാകാറില്ലെന്നും ചന്ദ്രന്‍ പറയുന്നു.പുല്ല് തിന്നുന്നതിനായി റോഡരികില്‍ കെട്ടിയ പോത്ത് കിടാവിനെ , പകല്‍തിരച്ചിലിനിടയില്‍ ഉടമ തന്നെ കണ്ടെത്തി. വാഴക്കാല ഓരുങ്കല്‍ ഭാഗത്ത് താമസിക്കുന്ന വടക്കേനാത്ത് വി പി വിജയന്റെ വക പോത്തിനെയാണ് കഴിഞ്ഞ ദിവസം മോഷ്ടാവ് കടത്തിക്കൊണ്ടുപോയത് . അപ്പുവിനെ തേടി നടക്കുന്നതിനിടയില്‍ കാട് കയറിയ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കന്നുകാലിയുടെ കാല്‍പ്പാദം കാണുന്നത്. തുടര്‍ന്ന് വീടിനകത്തേക്ക് പരിശോധിച്ചപ്പോഴാണ് കന്നുകാലിയെ നടത്തിക്കൊണ്ടുപോയ ലക്ഷണം കാണുന്നത്. തുടര്‍ന്ന് വീടിന് ചുറ്റും പരിശോധിച്ചെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. ഈ വിഷമത്തിനിടെ ഉടമ വലിയ ശബ്ദത്തില്‍ അപ്പുവെന്ന് വിളിച്ചതും വീടിന് 200 മീറ്റര്‍ അകലെ കാടിനുള്ളില്‍ നിന്നും തിരിച്ച് കാട്ട് പോത്ത് വിളികേട്ട് ഉച്ച വെച്ചതാണ് നിര്‍ണ്ണായകമായത്. ഉടനെ അവിടെ ചെന്ന ഉടമയെ തട്ടിയും മുട്ടിയും സ്‌നേഹം പങ്കിട്ട അപ്പുവിനെ ഉടമയായ വിജയന്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മോഷണം തുടര്‍കഥയാകുകയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.