Monday, April 29, 2024
AgricultureindiaNewspolitics

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

വിവാദമായ 3 കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്ന് മോദി ന്യായികരിച്ചിരുന്നു. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിര്‍ണായക പ്രഖ്യാപനം ഗുരുനാനാക് ജയന്തി ദിനത്തിലാണ്.ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ സമരത്തിന് വിജയം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമതിയില്‍ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ആവശ്യങ്ങളോടും കര്‍ഷകരുടെ സമരത്തോടും മുഖം തിരിച്ച കേന്ദ്ര സര്‍ക്കാരിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു. സമരവേളയിലെല്ലാം കര്‍ഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരടക്കം പലവേളയിലും പ്രതികരിച്ചത്. എന്നാല്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാരനിന് രാജ്യത്തെ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കര്‍ഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്.