Wednesday, May 15, 2024
keralaNews

ശബരിമല വെര്‍ച്വല്‍ ക്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈ കടത്തുകയാണെന്നാണ് ആരോപണവും ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന നിരീക്ഷണം നേരത്തെ കോടതിയും നടത്തിയിരുന്നു.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സ്പോട്ട് ബുക്കിങ് സംവിധാനമുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.