Friday, May 3, 2024
keralaNews

കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കായംകുളം ദേവികുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജെപി പഞ്ചായത്ത് സെക്രട്ടറി മങ്കടശേരിയില്‍ ഹരീഷ്‌ലാലിനാണ് വെട്ടേറ്റത്. കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു.