Friday, May 17, 2024
indiaNews

ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ശനി വരെ കനത്ത മഴ

ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ 112.1 മില്ലിമീറ്റീര്‍ മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്.19 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന് പ്രതിദിന കണക്കാണിത്. ഡല്‍ഹിയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ മാറ്റുന്നതിനുളള ശ്രമം തുടരുകയാണ്. ഇന്നലെ രാജ്യത്ത് വ്യത്യസ്ത അപകടങ്ങളിലായി 13 പേരാണ് മരിച്ചത്. ഇതോടെ മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ 1 ശേഷം മരിച്ചവര്‍ 680 ആയി. അസമിലെ 22 ഉം ബീഹാറിലെ 36 ഉം യുപിയിലെ 12 ഉം ബംഗാളിലെയും ജാര്‍ഖണ്ഡിലെയും 2 ഉം ജില്ലകളെ മഴക്കെടുതി സാരമായി ബാധിച്ചു. ഗംഗ, കോസി , ഭാഗ്മതി, ഗന്ധക മഹാനന്ദ നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്.