Friday, April 19, 2024
keralaNews

പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കും: കൊടിക്കുന്നില്‍ സുരേഷ് എം.പി

കെ.പി.സി.സി. പ്രസിഡന്റ് ആകാനുള്ള തന്റെ യോഗ്യതകള്‍ വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച സംഘടനാപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിര്‍വഹിച്ചതും, മുന്‍പും ഇതേസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതും ,നിലവിലുള്ള വര്‍ക്കിംഗ് പ്രസിഡന്റ് എന്നതും പ്രസ്തുത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത തന്നെയാണെന്ന് കൊടിക്കുന്നില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.പാര്‍ട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കും. തന്നോടുള്ള താല്‍പര്യം കൊണ്ട് വൈകാരികമായി സംസാരിക്കുന്ന പ്രവര്‍ത്തകര്‍ അതില്‍ നിന്ന് പിന്മാറണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.