Tuesday, May 7, 2024
keralaNews

കാട്ടുപോത്തിന്റെ ആക്രമണം : കണമലയില്‍ വനംവകുപ്പിനെതിരെ പന്തം കൊളുത്തി പ്രകടനം .

സിസിഎഫിന്റെ കോലം കത്തിച്ചു

എരുമേലി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത വനം വകുപ്പ് ഉന്നത അധികാരിക്കെതിരെ പ്രതിഷേധം. ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാരുടെ ആവശ്യമാണ് കളക്ടര്‍ അംഗീകരിച്ചത്. ഇതില്‍ പ്രകാരം കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനും കളക്ടര്‍ ഉത്തരവ് നല്‍കുകയായിരുന്നു.എന്നാല്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന കളക്ടറുടെ ഉത്തരവിന് പകരം,കാട്ടുപോത്തിന് മയക്ക് വെടി വെക്കാനാണ് വനം വകുപ്പ് സിസിഎഫ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇതിനെതിരെയാണ് ജനകീയ സംരക്ഷണ സമിതിയുടെയും,ഫിഫ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഇന്ന് രാത്രി എട്ട് മണിയോടെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്.കളക്ടറുടെ അധികാരം ചോദ്യം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കോലം കത്തിച്ചു.ജനകീയ സംരക്ഷണ സമിതി ചെയര്‍മാന്‍ പി ജെ സെബാസ്റ്റ്യന്‍,ഫിഫ ജില്ല കമ്മിറ്റി പ്രസിഡന്റ് ജോണി കുട്ടന്‍കുളം,ചാക്കോച്ചന്‍ ചെമ്പകത്തുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.