Thursday, May 16, 2024
keralaNews

തിരുവനന്തപുരംന്മശബരിമല വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

മലബാര്‍ സ്‌പെഷല്‍ പൊലീസിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എംഎസ്പി ക്യാംപസില്‍ കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കും. ഡയറക്ടറായി ഫുട്‌ബോള്‍ താരവും കേരള പൊലീസിലെ ഉദ്യോഗസ്ഥനുമായ ഐ.എം.വിജയനെ നേരത്തെ നിയമിച്ചിരുന്നു. 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. 25 വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ടു ബാച്ചാണു തിരഞ്ഞെടുക്കുക. ഇവര്‍ക്ക് എംഎസ്പി സ്‌കൂളില്‍ പ്രവേശനം നല്‍കും. താമസവും ഭക്ഷണവും സൗജന്യമാണ്. പൊലീസ് വകുപ്പിലുള്ള&ിയുെ; കായിക താരങ്ങളെ പരിശീലകരായി നിയമിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം മേയ് ഒന്നിന് ആരംഭിക്കും.

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിനു സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കും. കായിക വകുപ്പിനു കീഴിലായിരിക്കും ഇത്. ഉള്‍നാടന്‍ ജലപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നീലേശ്വരം നദിക്കും ചിത്താരി നദിക്കുമിടയില്‍ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിനു ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 186 കോടി രൂപയുടെ ധനസഹായത്തിനു തത്വത്തില്‍ അംഗീകാരം നല്‍കി.

മലബാര്‍ കാന്‍സര്‍ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം റീജനല്‍ കാന്‍സര്‍ സെന്ററിലേതിനു സമാനമാക്കി. പ്രഫസര്‍ തസ്തികയ്ക്ക് 65 വയസ്സും മറ്റു 4 അക്കാദമിക് സ്റ്റാഫ് തസ്തികകള്‍ക്ക് 62 വയസ്സും നോണ്‍ അക്കാദമിക് ജീവനക്കാര്‍ക്ക് 60 വയസ്സുമായി നിജപ്പെടുത്തി. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ചാലക്കുടി റിവര്‍ ഡൈവെര്‍ഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിന് 5.64 കോടി രൂപയുടെ പ്രവൃത്തി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ( ആര്‍കെഐ) കീഴില്‍ ഏറ്റെടുക്കും.

പുതിയങ്ങാടി, ഷിറിയ എന്നിവിടങ്ങളില്‍ 52.9 കോടി രൂപയുടെ റിവര്‍ ട്രെയിനിങ് പ്രവൃത്തികള്‍ ആര്‍കെഐക്കു കീഴില്‍ നടപ്പാക്കുന്നതിനു തത്വത്തില്‍ അനുമതി നല്‍കി.

ശ്രീഎം നേതൃത്വം നല്‍കുന്ന സത്സംഗ് ഫൗണ്ടേഷനു യോഗ ആന്‍ഡ് റിസര്‍ച് സെന്റര്‍ സ്ഥാപിക്കുന്നതിനു തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജില്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള 4 ഏക്കര്‍ സ്ഥലം നിബന്ധനകളോടെ 10 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കും. 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ&ിയുെ; സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.