Friday, May 3, 2024
keralaNewsObituary

കാഞ്ഞിരപ്പള്ളിയിൽ  ഗൃഹനാഥൻ ഇടിമിന്നലേറ്റ്  മരിച്ചു 

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ ഗൃഹനാഥൻ മരിച്ചു.
തമ്പലക്കാട് തേക്കടക്കവലമറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു  സംഭവം.വീടിൻെറ  മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന പീതാംബരന് ഇടിമിന്നലേക്കുകയായിരുന്നു. പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിംഗും – ഉപകരണങ്ങളും,വീടിന്റെ ഭിത്തിയും തറയും നശിച്ചു.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സംസ്‌കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ശ്രീജ, ലിജ, നിജ. മരുമക്കള്‍: സതീഷ് (രാമപുരം), അനീഷ് (രാമപുരം), പരേതനായ ഷിബു.