Saturday, May 4, 2024
keralaNewspolitics

കാഞ്ഞിരപ്പള്ളി സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഐ തയാറാകുന്നു.

കാഞ്ഞിരപ്പള്ളി സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഐ തയാറാകുന്നു. കാഞ്ഞിരപ്പള്ളി സീറ്റ് കിട്ടിയില്ലെങ്കില്‍ ചങ്ങനാശേരി ചോദിച്ചു വാങ്ങണമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി സാധ്യതാ പട്ടിക ജില്ലാ കൗണ്‍സില്‍ തയാറാക്കി. ചങ്ങനാശേരിയില്‍ മുന്‍ എംഎല്‍എ എ.എന്‍.കല്യാണ കൃഷ്ണന്‍ നായരുടെ മകനാണ് മുന്‍തൂക്കം.ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ചുവടുമാറ്റം. കഴിഞ്ഞയാഴ്ച കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കരുതെന്ന് തീരുമാനം എടുത്തിരുന്നു. അതിനു ശേഷമാണ് ചുവടുമാറ്റം. കാനം ഇന്നലെയാണ് കോട്ടയത്തുനിന്നു മടങ്ങിയത്.കേരള കോണ്‍ഗ്രസിന്റെ (എം) സിറ്റിങ് സീറ്റാണ് കാഞ്ഞിരപ്പള്ളി. ഡോ. എന്‍.ജയരാജ് എംഎല്‍എ തന്നെ ഇവിടെ വീണ്ടും മത്സരിക്കുമെന്നാണ് അറിവ്. ചങ്ങനാശേരിയും കേരള കോണ്‍ഗ്രസിന്റെ (എം) സിറ്റിങ് സീറ്റാണ്. 40 വര്‍ഷമായി മാണി വിഭാഗം ഇവിടെ ജയിക്കുന്നു.