Friday, May 10, 2024
keralaNews

വിഴിഞ്ഞം ബോട്ടപകടത്തില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.

vizhinjamഞ്ഞത്ത് ബോട്ടപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പുതിയ തുറമുഖത്തിനായി അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.വിഴിഞ്ഞത്തിന് നിന്നും കടലില്‍ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ പൂവാറില്‍ കണ്ടെത്തുകയായിരുന്നു. പൂന്തുറ സ്വദേശി ഡേവിഡ്‌സണിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.

ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മണല്‍ത്തിട്ടയിലിടിച്ച് വള്ളങ്ങള്‍ മറിഞ്ഞത്. തുറമുഖനിര്‍മ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹര്‍ബറില്‍ ഇട്ടത്. ഇത് അടിയന്തിരമായി മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ കൂടുമെന്ന മുന്നറിയിപ്പുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി രംഗത്തെത്തി.അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും മണ്ണ് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. മണ്ണ് മാറ്റുന്നത് ആരെന്ന തര്‍ക്കമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം. വകുപ്പുകളുടെ ഏകോപനമില്ലെന്നാണ് ആരോപണം.