Saturday, May 18, 2024
keralaNews

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 184 പുരുഷന്‍മാരും 153 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 461 പേര്‍ രോഗമുക്തരായി. 5059 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71539 പേര്‍ കോവിഡ് ബാധിതരായി. 66300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15563 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.