Wednesday, May 15, 2024
keralaNews

കോട്ടയം ഈരാറ്റുപേട്ടയില്‍ കനത്ത മഴ

കോട്ടയം ഈരാറ്റുപേട്ടയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞു വീണു. ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു. ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്.