Thursday, May 2, 2024
indiaNews

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ പ്രളയത്തില്‍ 18 പേര്‍ മരിച്ചു; 203 പേരെ കാണാനില്ല.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ പ്രളയത്തില്‍ 18 പേര്‍ മരിച്ചു. 203 പേരെ കാണാനില്ല. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കേന്ദ്ര മന്ത്രി ആര്‍കെ സിംഗും ജോഷിമഠിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ടണലില്‍ 34 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനിയും 180 കിലോമീറ്റര്‍ മൂന്നോട്ട് പോയാല്‍ മാത്രമെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സാധിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി എംഐ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ദുരുതാശ്വാസ സംഘവുമായി ഡെറാഡൂണില്‍ നിന്ന് ജോഷിമഠിലേക്ക് പുറപ്പെട്ടിട്ടുണ്ട്.റെയ്നി പാലം പ്രളയത്തില്‍ ഒലിച്ചു പോയതിനാല്‍ ഒറ്റപ്പെട്ട ഒന്‍പത് ജില്ലകളിലെ ആളുകള്‍ക്ക് ഐടിബിപി ഉദ്യോഗസ്ഥര്‍ ചോപ്പറുകളിലെത്തിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. തപോവന്‍ ജല വൈദ്യുതി നിലയം ഒഴിച്ചുപോയി. ചമോലി ജില്ലയിലെ റെയ്നിയിലുള്ള ഋഷിഗംഗ പദ്ധതി പൂര്‍ണമായും തകര്‍ന്നുപോയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചിരുന്നു.