Sunday, April 28, 2024
keralaNews

മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍.

മന്‍സൂര്‍ വധക്കേസില്‍ ബോംബ് നിര്‍മിച്ചതെന്ന് സംശയിക്കുന്ന മുണ്ടത്തോട് സ്വദേശി കസ്റ്റഡിയില്‍.ബോംബ് നിര്‍മിച്ചതെന്ന് സംശയിക്കുന്ന മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്.അതിനിടെ ഇന്ന് പുലര്‍ച്ചെ കേസിലെ പ്രതി ജാബിറിന്റെ വാഹനങ്ങള്‍ കത്തിച്ചു.മുക്കില്‍ പീടികയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് കത്തിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.