Wednesday, May 8, 2024
indiakeralaNews

കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഇനി നിര്‍ബന്ധമില്ല.

ബെംഗളൂരു :കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഇനി നിര്‍ബന്ധമില്ല. അതേസമയം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. രണ്ട് അഥവാ ഫുള്‍ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് ഉത്തരവില്‍ പറയുന്നത്.വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗം വരുന്നവര്‍ക്കും സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുളളവര്‍ക്കും കഴിഞ്ഞ ആഴ്ച കര്‍ണാടക സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു.