Monday, May 6, 2024
keralaNews

കമ്പി വേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കടുവ പൂര്‍ണമായും മയങ്ങിയാല്‍ കൂട്ടിലേക്ക് മാറ്റും. ശേഷം ആറളത്തേക്കാവും കടുവയെ കൊണ്ട് പോവുക.

കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. പുലര്‍ച്ചെ നാല് മണിക്ക് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. കണ്ണൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കടുവയെ മയക്കുവെടി വച്ചത്.

കടുവ കമ്പി വേലിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വച്ചത്. സ്ഥലത്ത് സ്ഥിരമായി വന്യമൃഗ ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.